You are currently viewing പ്രശസ്ത ക്രിസ്തീയ ഗാന രചയിതാവ് ഫാ. ഡോ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു

പ്രശസ്ത ക്രിസ്തീയ ഗാന രചയിതാവ് ഫാ. ഡോ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു

മഞ്ഞുമ്മൽ: ഒ.സി.ഡി സഭാംഗവും പ്രശസ്ത ആത്മീയ ഗായകനും വൈദികനുമായ ഫാ. ഡോ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു.1935 ഓഗസ്റ്റ് 10ന് ജനിച്ച അദ്ദേഹത്തിന് 90 വയസായിരുന്നു.

വൈദിക സേവനത്തിനൊപ്പം സംഗീതരംഗത്തും തനതായ മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഫാ. ജസ്റ്റിൻ പനയ്ക്കൽ. “ദൈവസ്നേഹത്തിന്റെ അദ്ധ്യാപകനും പ്രഭാഷകനും സംഗീതജ്ഞനുമായ” അദ്ദേഹം അനേകം ഭക്തിഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങൾ ആത്മീയ അനുഭവങ്ങൾ നിറഞ്ഞതും വിശ്വാസികൾക്കിടയിൽ ഏറെ ജനപ്രിയവുമാണ്. ആരാധനയിലും ധ്യാനങ്ങളിലും ഇന്നും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾ അദ്ദേഹത്തിന്റെ സംഭാവനകളാണ്.പ്രശസ്തമായ പൈതലാം യേശുവേ….. ഈശോയെൻ ജീവാതി നാഥാ….. ദൈവം പിറക്കുന്നു…. പുതിയൊരു പുലരി.. തുടങ്ങി നിരവധി പ്രശസ്ത ഗാനങ്ങൾക്ക് ജന്മം നൽകിയ വ്യക്തിയാണ് ജസ്റ്റിൻ അച്ഛൻ

ആത്മീയ പ്രഭാഷണങ്ങളിലൂടെ, ഗാനങ്ങളിലൂടെ, എഴുത്തുകളിലൂടെ അനേകം വിശ്വാസികളുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. സഭാ സേവനത്തിനൊപ്പം സമൂഹ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

സംസ്കാര ശുശ്രൂഷ 2026 ഏപ്രിൽ 6-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30ന് മഞ്ഞുമ്മൽ സെന്റ് ജോസഫ് പള്ളിയിൽ നടക്കും.

Leave a Reply