
തിരുവല്ല: ഇന്ന് തിരുവല്ലയിൽ നടന്ന എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. “എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ” എന്ന മലയാള അഭിസംബോധനയോടെയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

കേരളത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്കെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. ദശാബ്ദങ്ങളായി ഇരു മുന്നണികളും സംസ്ഥാനത്തെ പിന്നോട്ടടിപ്പിക്കുകയാണെന്നും അവർ തമ്മിൽ “അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം” നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മോദി സർക്കാരിന്റെ വിവിധ വികസന പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തുന്നതിനെക്കുറിച്ചും അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന മുൻഗണനയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിൻറെ യാഥാർഥ്യം വികസനത്തിലേക്ക് കേരളവും ശക്തമായി മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ടയുടെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കേരളത്തിൽ ബി.ജെ.പി വലിയ മുന്നേറ്റം കൈവരിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന ഈ സമ്മേളനത്തിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. തിരുവല്ലയിലെ പരിപാടിക്ക് ശേഷം അദ്ദേഹം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന റോഡ് ഷോയിലും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.