You are currently viewing പത്തനംതിട്ടയിൽ മൂന്നുവയസുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു

പത്തനംതിട്ടയിൽ മൂന്നുവയസുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു

റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ മൂന്നുവയസുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു. റാന്നി വയലത്തല ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സാന്ദ്രയുടെ മകൾ അവന്തികയാണ് മരിച്ചത്.

ഇന്ന് രാവിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയായിരുന്നു കുഞ്ഞിന് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ അവന്തികയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അങ്കണവാടിയിലേക്ക് കുഞ്ഞിനെ വിടാൻ ഒരുക്കിയശേഷം അമ്മ കുളിക്കാൻ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ കുഞ്ഞ് നിലത്ത് വീണുകിടക്കുന്നതാണ് കണ്ടത്. കുഞ്ഞിനെ എടുത്തുയർത്താൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും വൈദ്യുതാഘാതമേറ്റു.

കട്ടിലിൽ വച്ചിരുന്ന എക്സ്റ്റൻഷൻ ബോർഡിൽ നിന്നാണ് കുഞ്ഞിന് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അധികൃതർ വിശദമായ പരിശോധന നടത്തിവരികയാണ്.

Leave a Reply