കൊട്ടാരക്കര നീലേശ്വരത്ത് ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ അപകടവുമായി ബന്ധപ്പെട്ട് ടിപ്പറിന്റെ ഉടമ ചവറ സ്വദേശി അക്ബറിനെ കൊട്ടാരക്കര പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
അപകടത്തിൽപ്പെട്ട ടിപ്പർ 16 വർഷമായി ഫിറ്റ്നസ് പരിശോധന നടത്താതിരുന്നതും, ഹെവി വാഹന ലൈസൻസില്ലാത്ത ഡ്രൈവറെ അറിഞ്ഞുകൊണ്ട് തന്നെ വാഹനം ഓടിക്കാൻ അനുവദിച്ചതും അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് ഉടമയ്ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെ നേരത്തേ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഡ്രൈവർ ഇപ്പോഴും ചികിത്സയിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അറസ്റ്റിലായ അക്ബറിനെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.