You are currently viewing നെന്മാറ-വല്ലങ്ങി വേല കാണാനെത്തിയയാൾ ബൈക്ക് അപകടത്തിൽ മരിച്ചു

നെന്മാറ-വല്ലങ്ങി വേല കാണാനെത്തിയയാൾ ബൈക്ക് അപകടത്തിൽ മരിച്ചു

പാലക്കാട്: നെന്മാറ-വല്ലങ്ങി വേല കാണാനെത്തിയ ഒരാൾ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ചിറ്റൂർ കരിഞ്ഞാലിപ്പള്ളം വളവുപാലത്തിൽ മധുകുമാരൻ (54), ജ്യോതി എന്നറിയപ്പെടുന്നയാളാണ് മരിച്ചത്.

വിത്തനശ്ശേരി–പല്ലാവൂർ പാതയിൽ കൂടല്ലൂർ പാലത്തിന് സമീപം ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മധുകുമാരനെ ഉടൻ തന്നെ നെന്മാറയിലെ സ്വകാര്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫോട്ടോഗ്രാഫറായിരുന്ന മധുകുമാരൻ, പരേതനായ തങ്കന്റെ മകനാണ്. മാതാവ് ശ്രീദേവി. ഭാര്യ അജിത കുമാരി. മക്കൾ: ചന്ദ്രദേവ് (ഫെബിൻ), തുളസിദേവ്. സഹോദരങ്ങൾ: വിഷ്ണുദാസ്, സത്യഭാമ, പരേതരായ ശിവദാസ്, അംബിക, വിശ്വംഭരൻ.

Leave a Reply