
കൂത്താട്ടുകുളം: എറണാകുളം–കൂത്താട്ടുകുളം എംസി റോഡിലെ പുതുവേലിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് എതിർദിശയിൽ വന്ന മറ്റൊരു കെഎസ്ആർടിസി ബസിലും തുടർന്ന് ഒരു കാറിലും ഇടിച്ചു. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

പുതുവേലി മാർ കുര്യാക്കോസ് കോളേജിന് സമീപമാണ് സംഭവം നടന്നത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.