
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ തൃശൂർ വാണിയംപാറയിൽ വോട്ട് രേഖപ്പെടുത്തി പുറത്തുവന്ന വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. രാമൻചിറ പാമ്പുങ്ങൽ വീട്ടിൽ വിനോദ് (62) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10:45ഓടെയായിരുന്നു സംഭവം. പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പോളിംഗ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ വീൽചെയറിൽ ഇരുത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ വിനോദിനെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.