You are currently viewing മാഹിയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനം സംഘടിപ്പിക്കും

മാഹിയിൽ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനം സംഘടിപ്പിക്കും

മാഹി: സെന്റ് തെരേസാ ബസിലിക്കയിൽ ക്രൈസ്തവസഭയിലെ 1500 വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ അപൂർവ പ്രദർശനവും വണക്കവും സംഘടിപ്പിക്കുന്നു.
പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ബസിലിക്ക റെക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് പ്രദർശനം ഉദ്ഘാടനം ചെയ്യും.

മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ ഒരുക്കുന്ന പ്രദർശനം ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രി 9 മണിവരെ തുടരും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സമാപനച്ചടങ്ങ് നടക്കും.
കാർലോ അക്ക്വിറ്റസ് ഫൗണ്ടേഷൻന്റെ നേതൃത്വത്തിൽ വൈദികരും ബ്രദേഴ്സും ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്.
കർത്താവിന്റെ മുൾക്കിരീടത്തിന്റെയും വിശുദ്ധ കുരിശിന്റെയും മാതാവിന്റെയും യൗസേപ്പിതാവിന്റെയും തിരുവസ്ത്രങ്ങളുടെയും തിരുശേഷിപ്പുകൾ ഉൾപ്പെടെ അനേകം വിശുദ്ധവസ്തുക്കൾ പ്രദർശനത്തിലുണ്ട്. കൂടാതെ വിശുദ്ധ തോമസ് ലീലഹായുടെയും മറ്റ് ശിഷ്യന്മാരുടെയും തിരുശേഷിപ്പുകളും ഇവിടെ കാണാം.

അതുപോലെ വിശുദ്ധ ഫ്രാൻസിസ് സേവിയർ, വിശുദ്ധ ഫ്രാൻസിസ് അസീസി, വിശുദ്ധ അന്തോണീസ്, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ അമ്മ ത്രേസ്യ, വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ ക്ലാര എന്നിവരുടേയും ഭാരതത്തിലെ വിവിധ വിശുദ്ധരുടേയും തിരുശേഷിപ്പുകൾ അടക്കം 1500 ഓളം തിരുശേഷിപ്പുകളാണ് വണക്കത്തിനായി മാഹിയിൽ എത്തിച്ചിരിക്കുന്നത്.
വലിയ വിശ്വാസി പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

Leave a Reply