You are currently viewing നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാടാച്ചിറ: കാടാച്ചിറ – മേലൂർ റോഡിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താഴെക്കണ്ടി റഫീക്കിന്റെ മകൻ മുഹമ്മദ് റസൽ ആണ് മരിച്ചത്.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. ഒരികര ബാങ്കിന് സമീപം റസലും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റസലിനെ നാട്ടുകാർ ഉടൻ തന്നെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടവിവരം ലഭിച്ചതിനെ തുടർന്ന് എടക്കാട് പൊലീസ് സ്ഥലത്തെത്തി സ്കൂട്ടർ റോഡിൽ നിന്ന് മാറ്റുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. സ്കൂട്ടറിലുണ്ടായിരുന്ന മറ്റൊരു യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

മുഹമ്മദ് റസലിന്റെ അപ്രതീക്ഷിത വേർപാട് പ്രദേശത്ത് ദുഃഖം പരത്തി. അപകടത്തിന്റെ കൂടുതൽ കാരണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply