You are currently viewing കുമ്പഴയിൽ ഓട്ടോ–ലോറി കൂട്ടിയിടി: രണ്ടുപേർ മരിച്ചു

കുമ്പഴയിൽ ഓട്ടോ–ലോറി കൂട്ടിയിടി: രണ്ടുപേർ മരിച്ചു

പത്തനംതിട്ട: കുമ്പഴയിൽ നടന്ന ദാരുണമായ റോഡ് അപകടത്തിൽ രണ്ടുപേർ മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന വടശ്ശേരിക്കര സ്വദേശികളായ 64-കാരൻ ഫിലിപ്പും സഹോദരന്റെ ഭാര്യ 55-കാരി ജിൻസി സാലിയുമാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുമ്പഴ ഫെഡറൽ ബാങ്കിന് സമീപം അപകടമുണ്ടായത്. കോന്നി ഭാഗത്ത് നിന്ന് കുമ്പഴയിലേക്ക് വരികയായിരുന്ന ഓട്ടോ എതിർദിശയിൽ വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോന്നിയിലേക്ക് പോകുകയായിരുന്ന ലോറിയുമായുള്ള ശക്തമായ ഇടിച്ചിലാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Leave a Reply