
ദുബായ്: മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശിയായ നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്.

ദുബായിൽ ജോലി ചെയ്ത് വരികയായിരുന്ന ജസീൽ താമസിക്കുന്ന മുറിയിലെ സഹവാസികളുമായി ഉണ്ടായ വാക്കുതർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. കൂടെ താമസിച്ചിരുന്ന ഒരാൾ തന്നെയാണ് ജസീലിനെ കുത്തിയതെന്ന് പൊലീസ് സൂചിപ്പിക്കുന്നു.
ഗുരുതരമായി പരുക്കേറ്റ ജസീലിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദുബായിലെ റാഷിദിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.