You are currently viewing പയ്യാമ്പലം ശ്മശാനത്തിലെ ശവദാഹ സമയക്രമം പുനക്രമീകരിച്ചു; ഇന്ന് മുതൽ പുതിയ സമയം പ്രാബല്യത്തിൽ

പയ്യാമ്പലം ശ്മശാനത്തിലെ ശവദാഹ സമയക്രമം പുനക്രമീകരിച്ചു; ഇന്ന് മുതൽ പുതിയ സമയം പ്രാബല്യത്തിൽ

കണ്ണൂർ: സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലെ പയ്യാമ്പലം ബീച്ച് ശ്മശാനത്തിലെ ശവദാഹ സമയക്രമം പുനക്രമീകരിച്ചു. ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനം എടുത്തത്.

പുതുക്കിയ സമയക്രമം പ്രകാരം ശവദാഹം രാവിലെ 9:00 മുതൽ 11:00 വരെ, ഉച്ചയ്ക്ക് ശേഷം 2:30 മുതൽ 4:00 വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

കടുത്ത ചൂട് കണക്കിലെടുത്താണ് നിലവിലെ സമയക്രമത്തിൽ മാറ്റം വരുത്തിയതെന്ന് മേയർ അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സമയക്രമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

അധികൃതർ പൊതുജനങ്ങളോട് പുതുക്കിയ സമയക്രമം പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.

Leave a Reply