You are currently viewing പുനലൂർ – പത്തനാപുരം പാതയിൽ വാഴത്തോപ്പിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

പുനലൂർ – പത്തനാപുരം പാതയിൽ വാഴത്തോപ്പിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

കൊല്ലം: പുനലൂർ – പത്തനാപുരം പാതയിലെ വാഴത്തോപ്പിൽ ഇന്ന് (30.04.2026) പുലർച്ചെ മൂന്നുമണിയോടെ ഗുരുതര വാഹനാപകടം നടന്നു. മൂന്ന് വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്.

തമിഴ്നാട്ടിലെ പാവൂർ സത്രത്തിൽ നിന്ന് പച്ചക്കറികളുമായി ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന ലോറിയും കോഴിക്കോട് നിന്ന് അഞ്ചലിലേക്ക് തുണി കയറ്റി വന്ന കാറും തമ്മിലാണ് ആദ്യം ഇടിച്ചത്. ഇടിയുടെ ശക്തിയിൽ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്നത് അഞ്ചൽ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം നേരിയ സമയം തടസപ്പെട്ടു. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റിയതായി അറിയുന്നു.

പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply