You are currently viewing ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം

ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം

ഐപിഎൽ ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ആണ് ചെന്നൈ പരാജയപ്പെടുത്തിയത്. സഞ്ജു സാംസന്റെ അജയ്യമായ 87 റൺസും കാർത്തിക് ശർമ്മയുടെ 41 റൺസും ചെന്നൈയുടെ വിജയത്തിൽ നിർണായകമായി.

156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് 17.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 159 റൺസ് നേടി ലക്ഷ്യം മറികടന്നു. മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

ഡൽഹിക്കായി നായകൻ അക്സർ പട്ടേലും ലുങ്കി എൻഗിഡിയും ഓരോ വിക്കറ്റ് വീതം നേടി. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. സമീർ റിസ്വി പുറത്താകാതെ 40 റൺസുമായി ടീമിന്റെ ടോപ് സ്കോററായപ്പോൾ ട്രിസ്റ്റൻ സ്റ്റബ്സ് 38 റൺസ് നേടി മികച്ച പിന്തുണ നൽകി.

ചെന്നൈക്കായി നൂർ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. അകീൽ ഹൊസൈൻ, മുകേഷ് ചൗധരി, ഗുർജപ്നീത് സിംഗ്, ജെയ്മി ഓവർട്ടൺ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും ഏറ്റുമുട്ടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.

Leave a Reply