
വേനൽക്കാല യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം–വേളാങ്കണ്ണി റൂട്ടിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06031/06032 തിരുവനന്തപുരം നോർത്ത്–വേളാങ്കണ്ണി–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് സ്പെഷ്യൽ സർവീസുകളാണ് നടത്തുക.

ട്രെയിൻ നമ്പർ 06031 തിരുവനന്തപുരം നോർത്ത്–വേളാങ്കണ്ണി എക്സ്പ്രസ് സ്പെഷ്യൽ 2026 മേയ് 13, 20, 27 തീയതികളിൽ (ബുധനാഴ്ചകൾ) രാവിലെ 11.00ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ടു അടുത്ത ദിവസം പുലർച്ചെ 03.00ന് വേളാങ്കണ്ണിയിലെത്തും. ആകെ മൂന്ന് സർവീസുകളാണ് നടത്തുന്നത്.
ട്രെയിൻ നമ്പർ 06032 വേളാങ്കണ്ണി–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് സ്പെഷ്യൽ 2026 മേയ് 14, 21, 28 തീയതികളിൽ (വ്യാഴാഴ്ചകൾ) ഉച്ചയ്ക്ക് 12.45ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ടു അടുത്ത ദിവസം രാവിലെ 05.45ന് തിരുവനന്തപുരം സെൻട്രലിലെത്തും. ഇതും മൂന്ന് സർവീസുകളായിരിക്കും.
06031 തിരുവനന്തപുരം നോർത്ത്–വേളാങ്കണ്ണി സ്പെഷ്യൽ കൊല്ലം, പുനലൂർ, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശ്രീവിള്ളിപുത്തൂർ, ശിവകാശി, വിരുദുനഗർ, അരുപ്പുക്കോട്ടൈ, മണമധുരൈ, ശിവഗംഗ, കരക്കുടി, അറന്താങ്ങി, പേരാവൂരണി, പട്ടുക്കോട്ടൈ, അതിരാമ്പട്ടണം, മുത്തുപ്പേട്ട്, തിരുത്തറപൂണ്ടി, തിരുവാരൂർ, നാഗപ്പട്ടണം എന്നീ സ്റ്റേഷനുകളിൽ നിർത്തും.
06032 വേളാങ്കണ്ണി–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ നാഗപ്പട്ടണം, തിരുവാരൂർ, തിരുത്തറപൂണ്ടി, മുത്തുപ്പേട്ട്, അതിരാമ്പട്ടണം, പട്ടുക്കോട്ടൈ, പേരാവൂരണി, അറന്താങ്ങി, കരക്കുടി, ശിവഗംഗ, മണമധുരൈ, അരുപ്പുക്കോട്ടൈ, വിരുദുനഗർ, ശിവകാശി, ശ്രീവിള്ളിപുത്തൂർ, രാജപാളയം, ശങ്കരൻകോവിൽ, കടയനല്ലൂർ, തെങ്കാശി, ചെങ്കോട്ട, പുനലൂർ, കൊല്ലം എന്നീ സ്റ്റേഷനുകളിൽ നിർത്തിയ ശേഷമാണ് തിരുവനന്തപുരം സെൻട്രലിലെത്തുക.
മുകളിലെ പ്രത്യേക ട്രെയിനുകളിലേക്കുള്ള മുൻകൂർ റിസർവേഷൻ 2026 മേയ് 8 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.