
കാട്ടാമ്പള്ളി: കളിക്കിടെ കിണറ്റിൽ വീണ പന്തെടുക്കാൻ ഇറങ്ങിയ 14-കാരന് ദാരുണാന്ത്യം. കൊയ്യം മർക്കസ് ഹിഫ്ളുൽ ഖുർആൻ അക്കാദമി വിദ്യാർത്ഥിയും കൊയ്യം ജി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ ടി.പി. മുഹമ്മദ് (14) ആണ് മരിച്ചത്. പ്രശസ്ത മതപ്രഭാഷകൻ സമീർ അഷ്‌റഫി കാട്ടാമ്പള്ളിയുടെ മകനാണ് മുഹമ്മദ്.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ പന്ത് കിണറ്റിലേക്ക് വീണതിനെ തുടർന്ന് അത് എടുക്കാൻ മുഹമ്മദ് കിണറ്റിലിറങ്ങുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും സമീപവാസികളും ചേർന്ന് കുട്ടിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ്‌യുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.
സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.