You are currently viewing വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂര്‍ രാമംകുത്തില്‍ വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറുവയസ്സുകാരന്‍ മരിച്ചു. രാമംകുത്ത് പാറേങ്ങല്‍ മൊയ്തുവിന്റെ മകന്‍ സിഫ്രാനാണ് മരിച്ചത്. വെള്ളിയാഴ്ച സിഫ്രാന്റെ ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയുണ്ടായ ഈ ദുരന്തം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി.

സിഫ്രാന്റെ വീടിന് സമീപമുള്ള ബന്ധുവീട്ടില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. വീടിന്റെ ടെറസില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയായിരുന്നു ദാരുണ സംഭവം. തുണികള്‍ ഉണക്കുന്നതിനായി നിര്‍മ്മിച്ച താല്‍ക്കാലിക അരഫില്ലറിന്റെ വെട്ടുകല്ലുകള്‍ ഇടിഞ്ഞുവീണ് സിഫ്രാന്റെ തലയിലേക്ക് പതിക്കുകയായിരുന്നു.

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് സിഫ്രാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷൈഹയാണ് മാതാവ്. റാഷിന്‍, റഷ ഫാത്തിമ, സായാന്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംഭവത്തില്‍ പ്രദേശവാസികള്‍ അതിയായ ദുഃഖം രേഖപ്പെടുത്തി.

Leave a Reply