You are currently viewing തൃണമൂൽ കോൺഗ്രസ് കേരള ഘടകം പിരിയുന്നു; പുതിയ സംസ്ഥാന പാർട്ടി രൂപീകരണത്തിന് തീരുമാനം

തൃണമൂൽ കോൺഗ്രസ് കേരള ഘടകം പിരിയുന്നു; പുതിയ സംസ്ഥാന പാർട്ടി രൂപീകരണത്തിന് തീരുമാനം

ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AlTC) കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്നു. ദേശീയ രാഷ്ട്രീയത്തിൽ രൂപപ്പെട്ടുവരുന്ന സാഹചര്യങ്ങൾ പരിഗണിച്ച് തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ടുപോകേണ്ടതില്ലെന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.

ഇതോടൊപ്പം, പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായും തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഉണ്ടായിരുന്ന എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായും സംസ്ഥാന നേതാവ് പി.വി. അൻവർ അറിയിച്ചു.

സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം യോഗം കൈക്കൊണ്ടു. ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകളോട് ആശയപരമായി യോജിക്കുന്ന പുതിയ രാഷ്ട്രീയ സംവിധാനം മെയ് രണ്ടാം വാരത്തോടെ പ്രഖ്യാപിക്കുമെന്നും, എല്ലാ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെയാണ് ഈ തീരുമാനമെന്നും അൻവർ വ്യക്തമാക്കി.

Leave a Reply