You are currently viewing തീക്കോയിയിൽ കെഎസ്ആർടിസിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

തീക്കോയിയിൽ കെഎസ്ആർടിസിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം

തീക്കോയി: തീക്കോയി വെള്ളികുളത്തിന് സമീപം കെഎസ്ആർടിസി ബസും ട്രാവലർ വാഹനവും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ട്രാവലർ ഡ്രൈവറുടെ നില ഗുരുതരമാണ്.

ട്രാവലർ ഡ്രൈവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഇയാളെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ പരിക്കേറ്റ മറ്റ് ആറുപേരെ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രംയിൽ പ്രവേശിപ്പിച്ചു.

വാഗമണ്ണിൽ വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മണിമല സ്വദേശികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply