You are currently viewing അഞ്ചു വർഷത്തിനുള്ളിൽ കൊല്ലം പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാകും: മന്ത്രി പി.സി.  വിഷ്ണുനാഥ്

അഞ്ചു വർഷത്തിനുള്ളിൽ കൊല്ലം പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാകും: മന്ത്രി പി.സി. വിഷ്ണുനാഥ്

കൊല്ലം: ജില്ലയ്ക്ക് അനന്തമായ ടൂറിസം സാധ്യതകൾ ഉണ്ടായിട്ടും ഇതുവരെ അവ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് ടൂറിസം-സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. അഞ്ചു വർഷത്തിനുള്ളിൽ കൊല്ലത്തെ കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മലയോര ടൂറിസം, കായൽ ടൂറിസം, ബീച്ച് ടൂറിസം തുടങ്ങി വൈവിധ്യമാർന്ന വിനോദസഞ്ചാര സാധ്യതകൾ കൊല്ലത്തിനുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പ്രാണിക്കൊടി, മൺട്രോത്തുരുത്ത് എന്നിവ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടാൻ കഴിയുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയെ വലിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്ന മേഖലയാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്കാരവും ടൂറിസവും സമന്വയിപ്പിച്ചുകൊണ്ടുള്ള വികസന പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply