You are currently viewing കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്‌പി വിജിലൻസ് പിടിയിൽ; കുളത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമം

കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്‌പി വിജിലൻസ് പിടിയിൽ; കുളത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമം

കൊട്ടാരക്കര: വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്‌പി വിജിലൻസിന്റെ പിടിയിലായി. ചേർത്തല ഡിവൈഎസ്‌പി അനിൽകുമാറിനെയാണ് ആലപ്പുഴ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

വ്യവസായിയിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. ഇതിന്റെ ആദ്യ ഗഡുവായി 50,000 രൂപ വാങ്ങുന്നതിനിടെയായിരുന്നു വിജിലൻസ് സംഘം ഇയാളെ കയ്യോടെ പിടികൂടിയത്.

ചേർത്തല ആലുങ്കൽ ജംഗ്ഷന്റെ പടിഞ്ഞാറ് ഭാഗത്തെ വാടകവീട്ടിൽ എത്തിച്ചാണ് പണം കൈമാറാൻ ഡിവൈഎസ്‌പി നിർദേശിച്ചിരുന്നത്. വിജിലൻസ് സംഘം നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെ പണം കൈപ്പറ്റുന്നതിനിടെയായിരുന്നു നടപടി.

വിജിലൻസ് സംഘത്തെ കണ്ടതോടെ ഡിവൈഎസ്‌പി അനിൽകുമാർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സമീപത്തെ കുളത്തിൽ ചാടിയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതെങ്കിലും വിജിലൻസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.

Leave a Reply