You are currently viewing യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഈസ്റ്റ് ഹാമിൽ മലയാളി യുവതിയുടെ നിര്യാണം

യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഈസ്റ്റ് ഹാമിൽ മലയാളി യുവതിയുടെ നിര്യാണം

ലണ്ടൻ: യുകെയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഈസ്റ്റ് ഹാമിൽ താമസിച്ചിരുന്ന മലയാളി യുവതി അന്തരിച്ചു. കൊല്ലം സ്വദേശിനിയായ സിസിലി കൃഷ്ണൻ (41) ആണ് മരിച്ചത്. യോഗ പരിശീലനത്തിനിടെ അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സിസിലി കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും, രണ്ട് ദിവസം നീണ്ട ജീവൻ രക്ഷാപ്രയത്‌നങ്ങൾക്കൊടുവിൽ സിസിലി മരണത്തിന് കീഴടങ്ങി. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ചികിത്സയും ഡോക്ടർമാരുടെ നിർദേശപ്രകാരം മരുന്നുകളും തുടരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായതെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.

വർഷങ്ങൾക്ക് മുമ്പ് യുകെയിലേക്ക് കുടിയേറിയ കൊല്ലം സ്വദേശികളായ കുടുംബമാണ് സിസിലിയുടേത്. ആരോഗ്യ സംരക്ഷണ വകുപ്പിൽ സർക്കാർ ജീവനക്കാരിയായി സേവനമനുഷ്ഠിച്ചിരുന്ന സിസിലിയുടെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഈസ്റ്റ് ഹാമിലെ മലയാളി സമൂഹത്തെയും ഏറെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ഭർത്താവ്: അശോക്. മക്കൾ: റയോൻ, റീസ്.

സിസിലിയുടെ നിര്യാണത്തിൽ നിരവധി മലയാളി സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

Leave a Reply