You are currently viewing ജനശതാബ്ദി എക്‌സ്പ്രസിന് ഇനി എൽ.എച്ച്.ബി കോച്ചുകൾ; യാത്രാസൗകര്യവും സുരക്ഷയും വർധിക്കും

ജനശതാബ്ദി എക്‌സ്പ്രസിന് ഇനി എൽ.എച്ച്.ബി കോച്ചുകൾ; യാത്രാസൗകര്യവും സുരക്ഷയും വർധിക്കും

തിരുവനന്തപുരം: 12076/75 തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് ആദ്യമായി ആധുനിക എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളുമായി വ്യാഴാഴ്ച മുതൽ സർവീസ് ആരംഭിച്ചു. പഴയ ഐ.സി.എഫ് കോച്ചുകൾക്ക് പകരമായാണ് പുതിയ കോച്ചുകൾ വിന്യസിച്ചിരിക്കുന്നത്. ഇതോടെ യാത്രക്കാരുടെ സുരക്ഷയും യാത്രാനുഭവവും മെച്ചപ്പെടുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

എൽ.എച്ച്.ബി കോച്ചുകൾ ഉയർന്ന വേഗതയിലും കൂടുതൽ സ്ഥിരതയോടെയും സഞ്ചരിക്കാൻ കഴിയുന്നതും അപകടസമയങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്ന ആന്റി-ടെലിസ്കോപ്പിക് സവിശേഷതകളുമുള്ളതുമാണ്. രാജ്യത്തെ വിവിധ പ്രധാന ട്രെയിനുകളിൽ ഇതിനകം ഈ കോച്ചുകൾ ഉപയോഗത്തിലുണ്ട്.

Leave a Reply