
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്‍ഷോയും എസ്എഫ്‌ഐ മുൻ നേതാവായ കെ. വിദ്യയും വിവാഹിതരാകുന്നു. തിങ്കളാഴ്ച കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് വിവാഹം നടക്കുന്നത്.

എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സ് വിദ്യാർഥിയായിരുന്ന കാലത്താണ് പി.എം. ആര്‍ഷോ വിദ്യാർഥി രാഷ്ട്രീയ രംഗത്ത് സജീവമായത്. പിന്നീട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരികയാണ്.
കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യ നിലവിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി ഗവേഷണം നടത്തുകയാണ്. എസ്എഫ്‌ഐ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥി രാഷ്ട്രീയ രംഗത്തും അവർ ശ്രദ്ധ നേടിയിരുന്നു.
ഇരുവരുടെയും വിവാഹ വാർത്ത പുറത്തുവന്നതോടെ സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പേർ ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. തൃക്കരിപ്പൂരിൽ നടക്കുന്ന ലളിതമായ രജിസ്ട്രാർ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുമെന്നാണ് വിവരം.