You are currently viewing ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ഇനി ഗൗതം അദാനി; മുകേഷ് അംബാനിയെ മറികടന്ന് ഒന്നാം സ്ഥാനത്ത്

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ഇനി ഗൗതം അദാനി; മുകേഷ് അംബാനിയെ മറികടന്ന് ഒന്നാം സ്ഥാനത്ത്

അഹമ്മദാബാദ്: ഇന്ത്യയിലെ പ്രമുഖ വ്യവസായി ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി. ഫോർബ്സിന്റെ റിയൽ-ടൈം ശതകോടീശ്വര പട്ടിക പ്രകാരം അദാനിയുടെ ആസ്തി മൂല്യം 89.2 ബില്യൺ ഡോളറിലെത്തി. ഇതോടെ മുകേഷ് അംബാനിയെ മറികടന്നാണ് അദാനി ഒന്നാം സ്ഥാനത്തെത്തിയത്.

അദാനിയുടെ സമ്പത്തിൽ ഒരു ദിവസത്തിനിടെ ഏകദേശം 2.5 ബില്യൺ ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ ഓഹരികൾക്ക് ലഭിച്ച ശക്തമായ മുന്നേറ്റമാണ് ഈ നേട്ടത്തിന് പ്രധാന കാരണം. പ്രത്യേകിച്ച് അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, അദാനി എനർജി സൊല്യൂഷൻസ് എന്നീ കമ്പനികളുടെ ഓഹരിവിലകളിലുണ്ടായ കുതിപ്പാണ് അദാനിയുടെ ആസ്തി മൂല്യം ഉയർത്തിയത്.

ഇന്ത്യയിൽ അടിസ്ഥാനസൗകര്യ വികസനത്തിനും ഊർജ മേഖലയിലെ നിക്ഷേപങ്ങൾക്കും ലഭിക്കുന്ന പ്രോത്സാഹനവും അദാനി ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്തുണയായതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Leave a Reply