കൊല്ലം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തിലെ വൈദികനും തേവലക്കര മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി ഇടവകാംഗവുമായ ഫാ. അലക്സ് ജേക്കബിന്റെ (ഐറിൻ അച്ചൻ) സഹധർമ്മിണി ടിഷ മേരി സാമുവൽ അന്തരിച്ചു. പാൻക്രിയാസിൽ ഉണ്ടായ അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ടിഷയുടെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ഇടവക സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
ചൊവ്വള്ളൂർ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായിരുന്ന ടിഷ, സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും പ്രിയങ്കരിയായിരുന്നു. സൗമ്യതയും സ്നേഹസമ്പന്നമായ ഇടപെടലും കൊണ്ട് എല്ലാവരുടെയും ഹൃദയത്തിൽ ഇടം നേടിയ വ്യക്തിത്വമായിരുന്നു അവരുടേത്. ടിഷയെ അടുത്തറിഞ്ഞിരുന്നവർ അവരെ കരുണയും വിനയവും നിറഞ്ഞ അധ്യാപികയായാണ് അനുസ്മരിക്കുന്നത്.
ടിഷ കൊച്ചമ്മയ്ക്ക് ഭർത്താവ് ഫാ. അലക്സ് ജേക്കബിനും ഒരു മകളും ഉണ്ട്.
ജൂൺ 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് ചൊവ്വള്ളൂർ സെന്റ് ജോർജ് സ്കൂളിൽ പൊതുദർശനത്തിന് ശേഷം വൈകുന്നേരം 5 മണിക്ക് ഭൗതികശരീരം തേവലക്കരയിലെ ഭവനത്തിൽ എത്തിക്കും.
ജൂൺ 13 ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം രാവിലെ 11 മണിക്ക് തേവലക്കര മർത്തമറിയം തീർത്ഥാടന പള്ളിയിൽ സംസ്കാര ശുശ്രൂഷ നടക്കും.