You are currently viewing പോലീസ് ക്വാർട്ടേഴ്സിൽ എസ്.എച്ച്.ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പോലീസ് ക്വാർട്ടേഴ്സിൽ എസ്.എച്ച്.ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മാള: മാള പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആർ. രാജേഷിനെ പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് (ജൂൺ 11) ഉച്ചയോടെയാണ് മാളയിലെ പൊലീസ് ക്വാർട്ടേഴ്സിൽ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലം ശൂരനാട് സ്വദേശിയായ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. ആത്മഹത്യയ്ക്ക് പിന്നിൽ വ്യക്തിപരമായ പ്രശ്നങ്ങളും കാരണങ്ങളുമാണ് ഉള്ളതെന്ന് കുറിപ്പിൽ പരാമർശിച്ചിട്ടുള്ളതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

രാജേഷിന്റെ ഭാര്യയ്ക്ക് അടുത്തിടെ വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. ഇതേ തുടർന്ന് രണ്ട് ദിവസത്തെ അവധിയിലായിരുന്ന അദ്ദേഹം ഇന്ന് വീണ്ടും ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. അതിനിടെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.

മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply