You are currently viewing പതാരം–കൊല്ലം കെഎസ്ആർടിസി ബസ് സർവീസ് പുനഃസ്ഥാപിക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ഉല്ലാസ് കോവൂർ എം.എൽ.എ

പതാരം–കൊല്ലം കെഎസ്ആർടിസി ബസ് സർവീസ് പുനഃസ്ഥാപിക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ഉല്ലാസ് കോവൂർ എം.എൽ.എ

പതാരം മേഖലയിൽ നിന്ന് കൊല്ലത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉല്ലാസ് കോവൂർ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും വിദ്യാർഥികൾ, തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർക്ക് ആശ്വാസമാകുന്നതിനുമായി സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യമാണ് ഉയർന്നത്.

തുടർന്ന് എം.എൽ.എ നേരിട്ട് ഗതാഗത മന്ത്രിയുടെ ഓഫീസിലെത്തി മന്ത്രിക്ക് നിവേദനം കൈമാറി. പതാരം–കൊല്ലം റൂട്ടിൽ മുമ്പ് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് പുനഃസ്ഥാപിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ദൈനംദിന ആവശ്യങ്ങൾക്കായി കൊല്ലത്തേക്ക് യാത്ര ചെയ്യുന്ന നിരവധി പേർ ഈ സർവീസിനെ ആശ്രയിച്ചിരുന്നതിനാൽ, ബസ് സർവീസ് പുനരാരംഭിക്കുന്നത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. വിഷയത്തിൽ അനുകൂലമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Leave a Reply