You are currently viewing സൈക്കിൾ ചവിട്ടുന്നതിനിടെ l 20 അടി താഴ്ചയിലേക്ക് വീണ പന്ത്രണ്ടുകാരി ദാരുണമായി മരിച്ചു

സൈക്കിൾ ചവിട്ടുന്നതിനിടെ l 20 അടി താഴ്ചയിലേക്ക് വീണ പന്ത്രണ്ടുകാരി ദാരുണമായി മരിച്ചു

സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് വീണ പന്ത്രണ്ടുകാരി ദാരുണമായി മരിച്ചു. എറണാകുളം കാക്കനാട് മാവേലിപുരത്തെ ‘എർത്ത് ഹ്യൂസ് ഓഫ് ലൈഫ്’ ഫ്ലാറ്റിൽ താമസിക്കുന്ന റോഗൻ ആൻഡ്രൂസിന്റെയും ടെഫി കെ. മാത്യുവിന്റെയും മകൾ റിഹാന കാതറിൻ (12) ആണ് മരിച്ചത്.

കൊല്ലം കുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ റിഹാനയ്ക്ക് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. സഹോദരനോടൊപ്പം സൈക്കിൾ ചവിട്ടി കളിക്കുന്നതിനിടെയാണ് അപകടം നടന്നത്.

സൈക്കിൾ ഓടിക്കുന്നതിനിടെ പെട്ടെന്ന് ബാലൻസ് തെറ്റിയ റിഹാന ഇരുപതടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപ്രതീക്ഷിതമായ അപകടത്തിൽ റിഹാനയുടെ മരണവാർത്ത കുടുംബത്തെയും സുഹൃത്തുക്കളെയും പ്രദേശവാസികളെയും ദുഃഖത്തിലാഴ്ത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply