തിരുവനന്തപുരം: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾക്കെതിരെ വേഗത്തിലുള്ള നടപടി സ്വീകരിക്കുന്നതിനുമായി കേരള മോട്ടോർ വാഹന വകുപ്പ് (എംവിഡി) ജില്ലാതല ഹെൽപ്ലൈൻ നമ്പറുകൾ പ്രഖ്യാപിച്ചു. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വാഹനങ്ങളുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസുകളിലേക്ക് അയയ്ക്കാമെന്ന് വകുപ്പ് അറിയിച്ചു.
അമിതവേഗം, അപകടകരമായ ഡ്രൈവിംഗ്, നിയമലംഘനങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് തെളിവുകൾ സഹിതം വിവരം കൈമാറാനാകും. ലഭിക്കുന്ന പരാതികൾ പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു.
ജില്ലാതല ഹെൽപ്ലൈൻ നമ്പറുകൾ:
തിരുവനന്തപുരം – 9188961001
കൊല്ലം – 9188961002
പത്തനംതിട്ട – 9188961003
ആലപ്പുഴ – 9188961004
കോട്ടയം – 9188961005
ഇടുക്കി – 9188961006
എറണാകുളം – 9188961007
തൃശൂർ – 9188961008
പാലക്കാട് – 9188961009
മലപ്പുറം – 9188961010
കോഴിക്കോട് – 9188961011
വയനാട് – 9188961012
കണ്ണൂർ – 9188961013
കാസർകോട് – 9188961014
പൊതുജനങ്ങളുടെ സഹകരണത്തോടെ റോഡപകടങ്ങൾ കുറയ്ക്കുകയും സുരക്ഷിത ഗതാഗത സംസ്കാരം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.