You are currently viewing യുഎഇയിൽ യാത്രാ റെയിൽ സേവനത്തിന് തുടക്കം; അബുദാബി–ഫുജൈറ പാതയിൽ പരീക്ഷണ സർവീസ് ജൂൺ 30 മുതൽ

യുഎഇയിൽ യാത്രാ റെയിൽ സേവനത്തിന് തുടക്കം; അബുദാബി–ഫുജൈറ പാതയിൽ പരീക്ഷണ സർവീസ് ജൂൺ 30 മുതൽ

അബുദാബി: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ യാത്രാ റെയിൽ സേവനത്തിന്റെ പ്രാരംഭ ഘട്ടം 2026 ജൂൺ 30 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. അബുദാബി മുതൽ ഫുജൈറ വരെയുള്ള പാതയിലാണ് ആദ്യഘട്ട സർവീസ് നടത്തുക. ഔദ്യോഗിക പൂർണ ലോഞ്ച് 2026 സെപ്റ്റംബർ 30-നാണ് നിശ്ചയിച്ചിരിക്കുന്നത്.

2021 ഡിസംബറിൽ യുഎഇയുടെ ‘പ്രോജക്ട്സ് ഓഫ് ദ ഫിഫ്റ്റി’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച യു.എ.ഇ റെയിൽവേ പ്രോഗ്രാമിന്റെ പ്രധാന നാഴികക്കല്ലായാണ് യാത്രാ റെയിൽ സേവനത്തിന്റെ തുടക്കം വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുന്ന പദ്ധതിയാണിതെന്ന് അധികൃതർ അറിയിച്ചു.

സർവീസിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ എത്തിഹാദ് റെയിൽ ആപ്പ് വഴിയും എത്തിഹാദ് റെയിൽ വെബ്സൈറ്റ് വഴിയും ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ എമിറേറ്റുകൾ തമ്മിലുള്ള യാത്രാസമയം കുറയ്ക്കുകയും റോഡ് ഗതാഗത സമ്മർദം ലഘൂകരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply