കാസർകോട്: പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഡ്ലു മീപ്പുഗിരി ഷെട്ടിഗുഡ്ഡെ റോഡിൽ താമസിക്കുന്ന ഗിരീഷിന്റെ മകൾ പൃഥ്വിക (17)യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ ഷാൾ കുരുക്കി തൂങ്ങിയ നിലയിൽ പൃഥ്വികയെ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
പൃഥ്വികയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.