You are currently viewing എഫ്‌സി‌ആർ‌എ ഭേദഗതി; ക്രൈസ്തവ സഭകളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് അമിത് ഷാ, വ്യക്തത ലഭിച്ചതായി സി.ബി.സി.ഐ.

എഫ്‌സി‌ആർ‌എ ഭേദഗതി; ക്രൈസ്തവ സഭകളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് അമിത് ഷാ, വ്യക്തത ലഭിച്ചതായി സി.ബി.സി.ഐ.

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സി‌ആർ‌എ ഭേദഗതിയെച്ചൊല്ലി ക്രൈസ്തവ സഭകൾക്കിടയിൽ ഉയർന്ന ആശങ്കകൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്‌തത നൽകിയതായി കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. മാത്യു കോയിക്കൽ അറിയിച്ചു.

അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എഫ്‌സി‌ആർ‌എ ഭേദഗതിയെക്കുറിച്ച് വിശദീകരണം ലഭിച്ചതെന്നും, ഭേദഗതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന ഉറപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി നൽകിയതായും ഫാ. മാത്യു കോയിക്കൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എഫ്‌സി‌ആർ‌എ വിഷയത്തിൽ വ്യാജപ്രചാരണം നടത്തി ക്രൈസ്തവ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (മാർക്സിസ്റ്റ്) ശ്രമിച്ചുവെന്ന വിമർശനവും ബിജെപി ഉയർത്തി.

ക്രൈസ്തവ സഭകളുടെ ആശങ്കകൾ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരത്തിനുള്ള ചർച്ചകൾക്ക് അവസരമൊരുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും ബിജെപി നേതൃത്വം അറിയിച്ചു.

Leave a Reply