You are currently viewing ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

തൊടുപുഴ: തൊടുപുഴയിൽ ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വണ്ണപ്പുറം കൂവപ്പുറം പടിഞ്ഞാറത്ത് മാത്യു ചാക്കോയുടെ ഭാര്യ തെയ്യാമ്മ മാത്യു (68) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 4.45ഓടെ തൊടുപുഴ ഡീപോൾ സ്‌കൂളിന് സമീപത്തായിരുന്നു അപകടം. വണ്ണപ്പുറം ഭാഗത്തേക്ക് പോകാനായി ബസ് കാത്തുനിന്നിരുന്ന തെയ്യാമ്മ, തെറ്റായ ബസിൽ കയറിയ ശേഷം തിരിച്ചിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ബസിനടിയിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി.

അപകടത്തിനിടയാക്കിയ ദേവമാതാ ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മരിച്ച തെയ്യാമ്മ മാത്യുവിന്റെ മക്കൾ ഷിജിയും ബിജിയുമാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വണ്ണപ്പുറം മാർ സ്ലീവ ടൗൺ പള്ളിയിൽ നടക്കും.

Leave a Reply