You are currently viewing ശാസ്‌താംകോട്ടയിൽ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ശാസ്‌താംകോട്ടയിൽ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കൊല്ലം ശാസ്‌താംകോട്ടയിൽ അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ശൂരനാട് തെക്ക് പതാരം ഇരവിച്ചിച്ചിറ പടിഞ്ഞാറ് പുല്ലൻമ്പിള്ളിൽ പടിഞ്ഞാറ്റതിൽ അഖിൽ ഭവനിൽ അനിൽകുമാറിന്റെ ഭാര്യ പ്രസന്നകുമാരി (54) ആണ് മരിച്ചത്.

കഴിഞ്ഞ ജൂലൈ 14-നാണ് സംഭവം. കശുവണ്ടി ഫാക്ടറിയിൽ ജോലിക്കു പോകുന്നതിനായി കുളിച്ച് കുളിമുറിയിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് വീട്ടുമുറ്റത്ത് വച്ച് പ്രസന്നകുമാരിക്ക് അണലിയുടെ കടിയേറ്റത്. ഉടൻ ചികിത്സ തേടിയെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെ 9 മണിയോടെ പ്രസന്നകുമാരി മരണത്തിന് കീഴടങ്ങുകയായിരുന്നു.

മക്കൾ: അഞ്ജു കൃഷ്ണൻ, അഖിൽ കുമാർ. മരുമകൻ: മണികണ്ഠൻ.

Leave a Reply