You are currently viewing ലോട്ടറി തൊഴിലാളികൾക്ക് ഓണം ബത്ത; പെൻഷൻകാർക്കും വർദ്ധിപ്പിച്ച് ധനസഹായം

ലോട്ടറി തൊഴിലാളികൾക്ക് ഓണം ബത്ത; പെൻഷൻകാർക്കും വർദ്ധിപ്പിച്ച് ധനസഹായം

ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് സംസ്ഥാന സർക്കാർ ഓണം ഉത്സവ ബത്തയും പെൻഷൻ ആനുകൂല്യവും വർധിപ്പിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവ ബത്തയായി 8,500 രൂപയും പെൻഷൻകാർക്ക് 3,750 രൂപയുമാണ് അനുവദിച്ചത്.

കഴിഞ്ഞ വർഷത്തേക്കാൾ ഏജന്റുമാർക്കും വിൽപ്പനക്കാർക്കും പെൻഷൻകാർക്കും 1,000 രൂപ വീതമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതിന് സർക്കാർ 26.47 കോടി രൂപ അനുവദിച്ചു.

ലോട്ടറി ക്ഷേമനിധി ബോർഡിലെ 26,980 സജീവ അംഗങ്ങൾക്കും 9,345 പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കും. ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരേ തോതിൽ തുക വർധിപ്പിച്ച് നൽകുന്നത് ചരിത്രത്തിലാദ്യമാണെന്നും സർക്കാർ അറിയിച്ചു.

Leave a Reply