You are currently viewing പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറൽ പരിശോധിക്കും: എൻ. ഷംസുദ്ദീൻ

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറൽ പരിശോധിക്കും: എൻ. ഷംസുദ്ദീൻ

സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപരവും രാഷ്ട്രീയപരവുമായി പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. മുൻ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ച് 93 കോടി രൂപ സ്വീകരിച്ച സാഹചര്യത്തിൽ, പദ്ധതിയിൽ നിന്ന് പിന്മാറാനാകുമോ എന്നത് നിയമപരമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാട് പദ്ധതിയിൽ ഒപ്പിടില്ലെന്നതാണെങ്കിലും, മുൻ സർക്കാർ ഇതിനകം കരാറിൽ ഒപ്പുവെച്ചതിനാൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് എല്ലാ നിയമവശങ്ങളും വിലയിരുത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്തെ പാഠപുസ്തക വിതരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മേയ് 30-നുള്ളിൽ വിതരണം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Leave a Reply