
ചെന്നൈ: നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയിനെതിരെ പരിഹാസവുമായി മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീർസെൽവം. വിജയിന്റെ ഭരണം ഒരു തമിഴ് കോമഡി സിനിമയെ ഓർമിപ്പിക്കുന്നുവെന്നാണ് പന്നീർസെൽവത്തിന്റെ പരാമർശം.

“എഐഎഡിഎംകെയിലും അതിന്റെ സർക്കാരിലും ഏറ്റവും ഉയർന്ന പദവികൾ വഹിച്ചയാളാണ് ഞാൻ. എന്നാൽ ഡിഎംകെയുടെ നല്ല പ്രവർത്തനങ്ങൾ കണ്ടാണ് ആ പാർട്ടിയിലേക്ക് വന്നത്. വിജയിന്റെ ഭരണം ഒരു തമിഴ് കോമഡി സിനിമയെ ഓർമിപ്പിക്കുന്നു,” തമിഴ്നാട്ടിൽ ഒരു പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്ന പന്നീർസെൽവം പറഞ്ഞു
2026 ഫെബ്രുവരിയിൽ എഐഎഡിഎം കെയിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന പന്നീർസെൽവം ഡിഎംകെയിൽ ചേർന്നത്. നിലവിൽ ബോഡിനായക്കനൂർ മണ്ഡലത്തിൽ നിന്നുള്ള ഡിഎംകെ എംഎൽഎയാണ് അദ്ദേഹം.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള തമിഴ്നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് പന്നീർസെൽവത്തിന്റെ പരാമർശം. പരമ്പരാഗത ഡിഎം കെ–എഐഎഡിഎംകെ രാഷ്ട്രീയത്തിന് പുറമെ നടൻ വിജയിന്റെ ടിവികെ ശക്തമായ മൂന്നാം രാഷ്ട്രീയ ശക്തിയായി ഉയർന്നതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെട്ടത്.
രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ് ടിവികെയിലൂടെ യുവാക്കളെ കേന്ദ്രീകരിച്ച് ശക്തമായ രാഷ്ട്രീയ മുന്നേറ്റമാണ് നടത്തുന്നത്. ഇതോടെ ഡിഎംകെയുമായി ഉൾപ്പെടെ ടിവികെയുടെ രാഷ്ട്രീയ ഏറ്റുമുട്ടലുകളും ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡിഎംകെയുമായി ചേർന്നുനിൽക്കുന്ന മുതിർന്ന നേതാവായ പന്നീർസെൽവത്തിന്റെ വിജയ് വിരുദ്ധ പരാമർശം ശ്രദ്ധേയമായിരിക്കുകയാണ്.
വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെയുടെ രാഷ്ട്രീയ സമീപനത്തെയും ഭരണശേഷിയെയും ചോദ്യം ചെയ്യുന്നതാണ് പന്നീർസെൽവത്തിന്റെ പരാമർശമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ ശക്തികളുടെ സ്വാധീനം വർധിക്കുന്നതിനിടെ ഇത്തരം പരസ്യ വിമർശനങ്ങൾ വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ