You are currently viewing പത്തനംതിട്ടയിൽ ക്വാറി, ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം ഓഗസ്റ്റ് 10 വരെ നിരോധിച്ചു

പത്തനംതിട്ടയിൽ ക്വാറി, ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനം ഓഗസ്റ്റ് 10 വരെ നിരോധിച്ചു

പത്തനംതിട്ട: മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തസാധ്യതകൾ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിൽ എല്ലാ ക്വാറികളുടെയും ക്രഷർ യൂണിറ്റുകളുടെയും പ്രവർത്തനം ഓഗസ്റ്റ് 10 വരെ നിരോധിച്ചു. ജില്ലാ കലക്ടർ എ. നിസാമുദ്ദീനാണ് നിയന്ത്രണം ഏർപ്പെടുത്തിയതായി അറിയിച്ചത്.

മലയോര മേഖലകളിൽ നിന്ന് മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമിക്കുക, നിർമാണ പ്രവർത്തനങ്ങൾക്കായി ആഴത്തിൽ മണ്ണ് നീക്കം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും നിരോധനം ബാധകമാണ്.

നിലവിലെ സാഹചര്യത്തിൽ ക്വാറികളുടെയും ക്രഷർ യൂണിറ്റുകളുടെയും പ്രവർത്തനം മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

നിർദേശം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. നിരോധനം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് അതത് താലൂക്കുകളിലെ കൺട്രോൾ റൂമുകളിൽ പരാതി നൽകാമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Leave a Reply