
പട്ടാഴിയിലെ പ്രമുഖ ഫോട്ടോഗ്രാഫറും ഗാനരചയിതാവും അധ്യാപകനുമായ മുരളി പട്ടാഴി (ശ്രീലകം സ്റ്റുഡിയോ) അന്തരിച്ചു. ബഹുമുഖ പ്രതിഭയായിരുന്ന മുരളി പട്ടാഴി ഫോട്ടോഗ്രഫി, ഗാനരചന, അധ്യാപനം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം പട്ടാഴിയിൽ ഉണ്ടായ അപകടത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
പട്ടാഴിയുടെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന മുരളി പട്ടാഴിയുടെ വിയോഗം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നാട്ടുകാർക്കും വലിയ നഷ്ടമായി.