You are currently viewing ചൂടുവെള്ളം വീണ് പൊള്ളലേറ്റ രണ്ട് വയസ്സുകാരി മരിച്ചു

ചൂടുവെള്ളം വീണ് പൊള്ളലേറ്റ രണ്ട് വയസ്സുകാരി മരിച്ചു

കോതമംഗലം: ചൂടുവെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്ത് വീട്ടിൽ ലിജു–എൽബി ദമ്പതികളുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്.

കുട്ടിയെ കുളിപ്പിക്കുന്നതിനായി ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ചൂടുവെള്ളം കുട്ടി ബക്കറ്റിൽ പിടിച്ചതോടെ അബദ്ധത്തിൽ മറിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. അമ്മ വെള്ളം വെച്ച് മാറിയ സമയത്താണ് അപകടമുണ്ടായത്.

പൊള്ളലേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും പിന്നീട് അണുബാധയുണ്ടാവുകയായിരുന്നു. തുടർന്ന് ഇന്നലെ മരണം സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

Leave a Reply