You are currently viewing ചെറുവത്തൂർ ഫിഷിംഗ് ഹാർബർ നവീകരണം: 61.92 കോടി രൂപ അനുവദിച്ച് നാബാർഡ്

ചെറുവത്തൂർ ഫിഷിംഗ് ഹാർബർ നവീകരണം: 61.92 കോടി രൂപ അനുവദിച്ച് നാബാർഡ്

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മണ്ഡലത്തിന്റെ സാമ്പത്തിക നട്ടെല്ലായി കണക്കാക്കുന്ന ചെറുവത്തൂർ ഫിഷിംഗ് ഹാർബറിന്റെ നവീകരണത്തിനായി 61.92 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള നാബാർഡിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയതായി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാരിയർ അറിയിച്ചു.

ഫിഷറീസ് ആൻഡ് ആക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (FIDF) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ഹാർബറിന്റെ നവീകരണത്തിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ ഊർജം പകരുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷ.

സർക്കാർ തലത്തിൽ നടത്തിയ നിരന്തരമായ ഇടപെടലുകളുടെയും ഓരോ ഘട്ടത്തിലുമുള്ള കൃത്യമായ ഫോളോ-അപ്പുകളുടെയും ഫലമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചതെന്ന് എംഎൽഎ പറഞ്ഞു. ഏറെക്കാലമായി കാത്തിരുന്ന പദ്ധതി യാഥാർഥ്യത്തിലേക്ക് അടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും ഈ വികസനനേട്ടം തൃക്കരിപ്പൂരിന്റെ പൊതുവായ നേട്ടമാണെന്നും സന്ദീപ് വാരിയർ പറഞ്ഞു.

പദ്ധതി: ചെറുവത്തൂർ ഫിഷിംഗ് ഹാർബർ നവീകരണം
അനുവദിച്ച തുക: 61.92 കോടി രൂപ
ഫണ്ട്: ഫിഷറീസ് ആൻഡ് ആക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (FIDF)

Leave a Reply