You are currently viewing ഓണം: ബെംഗളൂരു–കണ്ണൂർ റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

ഓണം: ബെംഗളൂരു–കണ്ണൂർ റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

ബെംഗളൂരു–കണ്ണൂർ റൂട്ടിൽ ഓണം പ്രമാണിച്ച് പ്രത്യേക എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ. ബെംഗളൂരു കന്റോൺമെന്റ്–കണ്ണൂർ–ബെംഗളൂരു കന്റോൺമെന്റ് റൂട്ടിലാണ് പ്രത്യേക പ്രതിവാര എക്സ്പ്രസ് സർവീസ് നടത്തുക.

ട്രെയിൻ നമ്പർ 06567 ബെംഗളൂരു കന്റോൺമെന്റ്–കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് ഓഗസ്റ്റ് 20ന് രാത്രി 10.30ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50ന് കണ്ണൂരിലെത്തും. മടക്ക സർവീസായ 06568 കണ്ണൂർ–ബെംഗളൂരു കന്റോൺമെന്റ് സ്പെഷ്യൽ എക്സ്പ്രസ് ഓഗസ്റ്റ് 21ന് വൈകിട്ട് 4.10ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 6ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തും.

കൃഷ്ണരാജപുരം, ബംഗാരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോദനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ ഇരുദിശകളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും.

23 കോച്ചുകളാണ് പ്രത്യേക ട്രെയിനിൽ ഉണ്ടായിരിക്കുക. ഓണം യാത്രാ തിരക്ക് പരിഗണിച്ചാണ് റെയിൽവേ പ്രത്യേക സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രെയിൻ സമയക്രമവും മറ്റ് വിശദാംശങ്ങളും യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ്, NTES ആപ്പ് എന്നിവയിലൂടെ പരിശോധിക്കാം. 139 എന്ന റെയിൽവേ ഹെൽപ്‌ലൈൻ നമ്പറിലും വിവരങ്ങൾ ലഭിക്കും.

Leave a Reply