You are currently viewing ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

തളിപ്പറമ്പ്: റോഡരികിൽ അടുക്കിവെച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടിൽ കെ. അജീഷ് (36) ആണ് മരിച്ചത്.

ആഗസ്റ്റ് 13ന് രാത്രി ഏഴോടെയായിരുന്നു അപകടം. റോഡരികിൽ അടുക്കിവെച്ചിരുന്ന ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണാണ് അജീഷിന് പരിക്കേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

പി. ചന്ദ്രൻ–കേളോത്ത് മാധവി ദമ്പതികളുടെ മകനാണ് അജീഷ്. ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. സഹോദരങ്ങൾ: ചന്ദ്രിക, സുഷമ (കോട്ടക്കടവ്).

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് (ആഗസ്റ്റ് 14) ഉച്ചയ്ക്ക് 12.30ന് സംസ്കരിക്കും.

Leave a Reply