You are currently viewing ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പായിപ്പാട് ആറ്റുപുറത്ത് വീട്ടിൽ മത്തായി കുര്യന്റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്.

ബംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബി.ബി.എ മൂന്നാം വർഷ വിദ്യാർഥിയായിരുന്ന ആൽവിൻ പരീക്ഷ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പാലക്കാട്ടുള്ള സുഹൃത്തിനെ വീട്ടിലെത്തിച്ച ശേഷം മടങ്ങുന്നതിനിടെ പുറക്കാട് കാവിൽ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

മുന്നിൽ സഞ്ചരിച്ചിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ആൽവിൻ ഓടിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആൽവിൻ റോഡിൽ കിടക്കുന്നത് കണ്ടതിനെ തുടർന്ന് അതുവഴിയെത്തിയ മത്സ്യത്തൊഴിലാളികൾ ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: മിനി മാത്യു
സഹോദരി: അഞ്ജു (ദുബായ്)

Leave a Reply