You are currently viewing അനുമോൾ വിവാഹിതയായി; വരൻ നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രൻ

അനുമോൾ വിവാഹിതയായി; വരൻ നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രൻ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവുമായ നടി അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനാണ് വരൻ.

ആഗസ്റ്റ് 18ന് ചൊവ്വാഴ്ച പുലർച്ചെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രനടയിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായാണ് വിവാഹം നടന്നത്.

ഗോൾഡൻ നിറത്തിലുള്ള ലെഹങ്കയായിരുന്നു അനുമോളുടെ വിവാഹ വേഷം. ഭുവനേഷ് കേരള കസവ് മുണ്ടും ഗോൾഡൻ നിറത്തിലുള്ള കുർത്തയുമാണ് ധരിച്ചത്.നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

‘സ്റ്റാർ മാജിക്’ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് അനുമോൾ പ്രേക്ഷകശ്രദ്ധ നേടിയത്. ‘സത്യ എന്ന പെൺകുട്ടി’, ‘അമ്മയറിയാതെ’, ‘വാനമ്പാടി’ തുടങ്ങിയ പരമ്പരകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7ൽ വിജയിയായതോടെ അനുമോളുടെ ജനപ്രീതി കൂടുതൽ ഉയർന്നു.

“ഞങ്ങൾ വിവാഹിതരായി, എന്റെ കല്യാണം കഴിഞ്ഞു” എന്ന അടിക്കുറിപ്പോടെ അനുമോൾ തന്നെയാണ് വിവാഹ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ആരാധകരുമായി പങ്കുവെച്ചത്.

Leave a Reply