You are currently viewing കുണ്ടറയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കുണ്ടറയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം: കുണ്ടറ പെരുമ്പുഴ മൃഗാശുപത്രിമുക്കിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.30ഓടെയാണ് അപകടം സംഭവിച്ചത്.

റോഡിന്റെ മധ്യഭാഗത്തോട് ചേർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. ലോറിയിൽ പാർക്ക് ലൈറ്റ് തെളിച്ചിരുന്നില്ലെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

കൊല്ലം മയ്യനാട് ബ്ലൂസ്റ്റാർ (ആലുംമൂട്) ഷാജിയുടെ മകൻ അഹമ്മദ് ഷാ (ഷാഹിം–37), ചാത്തന്നൂർ താഴം കമ്പിവിള വീട്ടിൽ ബിനുകമാൽ–റസീന ദമ്പതികളുടെ മകൻ സൽമാൻ (20) എന്നിവരാണ് മരിച്ചത്.

Leave a Reply