
പത്തനംതിട്ട: പമ്പയിൽ ചിത്രീകരണം പുരോഗമിക്കുന്ന തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ സിനിമയുടെ ലൊക്കേഷനിൽ നടൻ മോഹൻലാലിനെ സന്ദർശിച്ച് അടൂർ എംഎൽഎ ശാന്തകുമാർ കല്ലേലി. മോഹൻലാലുമായി സൗഹൃദം പങ്കുവെച്ചതായും ചിത്രത്തിന് ആശംസകൾ നേർന്നതായും എംഎൽഎ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

‘അതിമനോഹരം’ ലൊക്കേഷനിൽ വെച്ചുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എംഎൽഎ പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലിനെ ‘പ്രിയതാരം’ എന്ന് വിശേഷിപ്പിച്ച ശാന്തകുമാർ കല്ലേലി, ചിത്രത്തിൽ എസ്.ഐ. ലൗലജനായി മോഹൻലാൽ സ്ക്രീനിലെത്തുന്നതിനായി കാത്തിരിക്കുകയാണെന്നും കുറിച്ചു.
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പമ്പയിലെ ചിത്രീകരണത്തിനിടെയാണ് എംഎൽഎ താരത്തെ സന്ദർശിച്ചത്.