You are currently viewing ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇനി ഒക്ടോബറിൽ; സർക്കാർ ഉത്തരവിറക്കി
Students Taking Exam in Classroom Setting. Students in uniforms are seated in a classroom, writing answers during an exam, highlighting focus and academic testing.

ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇനി ഒക്ടോബറിൽ; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരിഗണിച്ച് ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബർ മാസത്തിൽ നടത്താൻ സർക്കാർ തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു.

നേരത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്ലസ് ടു പൊതുപരീക്ഷയ്‌ക്കൊപ്പം മാർച്ച് മാസത്തിലാണ് നടത്തിയിരുന്നത്. ഇത് വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിശദമായ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികളുടെ ആവശ്യങ്ങളും പ്രയാസങ്ങളും പരിഗണിച്ച് വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സൗഹൃദപരമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply