
കോതമംഗലം: നിർമ്മാണം പൂർത്തിയാക്കി പത്ത് വർഷത്തിന് ശേഷം ഭൂതത്താൻകെട്ട് വാച്ച് ടവർ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. ഇതോടെ ഡാമിന് പുറമെ പെരിയാറിന്റെയും ഭൂതത്താൻകെട്ട് പ്രദേശത്തിന്റെയും പ്രകൃതി ഭംഗി കൂടുതൽ വിശാലമായി ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്ക് അവസരമൊരുങ്ങും.

ഭൂതത്താൻകെട്ട് ടൂറിസം വികസനത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് വാച്ച് ടവർ തുറക്കുന്നതെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം പറഞ്ഞു. പദ്ധതി പത്ത് വർഷങ്ങൾക്ക് മുമ്പ് യാഥാർഥ്യമാക്കാൻ ഇടപെട്ട മുൻമന്ത്രി കുര്യൻ ചേട്ടനെ അദ്ദേഹം അനുസ്മരിച്ചു.
ഭൂതത്താൻകെട്ടിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി പാർക്കിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ഡിസംബറോടെ പാർക്ക് പൂർത്തിയാക്കുമെന്നും എംഎൽഎ അറിയിച്ചു. കൂടാതെ ഭൂതത്താൻകെട്ട് ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനുള്ള നടപടികൾക്കും ഉടൻ തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.